Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BloodyBattle

വിമാനം തകരാതെ രക്ഷിച്ചത് പ്ലംബറായ യാനിവ് ഹായൂൺ; രക്ഷയായത് ടിവി ഷോ കാണൽ

ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ക്രൂരമായ ആക്രമണത്തിന്‍റെയും കോക്ക്പിറ്റിൽ നടന്ന അതിസാഹസികമായ പോരാട്ടത്തിന്‍റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ക്രൂരമായ ആക്രമണത്തെത്തുടർന്ന് വിമാനം തകർച്ചയുടെ വക്കിലെത്തിയപ്പോൾ, ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന നാടകീയമായ നീക്കത്തിലൂടെ 174 ജീവനുകൾ കാത്തത് പ്ലംബർകൂടിയായ ഇസ്രേലി യാത്രക്കാരൻ യാനിവ് ഹായൂൺ ആണ്.

വിമാനത്തിലെ ലൈറ്റുകൾ അണയുകയും ക്യാബിൻ പ്രഷറിൽ പെട്ടെന്ന് വ്യതിയാനം സംഭവിക്കുകയും ചെയ്തതോടെയാണ് എന്തോ അപകടം നടക്കാൻ പോകുന്നുവെന്ന് യാനിവ് മനസിലാക്കിയത്.

അക്രമിയായ സഹപൈലറ്റിന്‍റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ, തന്‍റെ അവസാന ഊർജവും സംഭരിച്ച് കോക്ക്പിറ്റിന്‍റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് നിർണായക വഴിത്തിരിവായത്. സഹപൈലറ്റിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ക്യാ​പ്റ്റ​ൻ സ്മി​തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തോ​ടെ വി​മാ​നം ര​ണ്ടു മി​നി​റ്റി​ൽ 17,000 അ​ടി​യോ​ളം താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ക്ക്പി​റ്റി​ന്‍റെ വാ​തി​ൽ തു​റ​ന്ന​തോ​ടെ അ​ക​ത്തു​ക​യ​റി​യ യാ​നി​വ് ഹാ​യൂ​ൺ അ​ക്ര​മി​യെ പി​ന്നി​ൽനി​ന്നു പി​ടി​ച്ച് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു.

"ഞാൻ കോക്ക്പിറ്റിൽ കയറുമ്പോൾ ഒരു പൈലറ്റ് ചോരയിൽ കുളിച്ച് നിലത്തു കിടക്കുകയായിരുന്നു. രണ്ടാമത്തെ പൈലറ്റ് വിമാനത്തിന്‍റെ കൺട്രോൾ പാനലിൽ ആഞ്ഞടിച്ച് വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നു," യാനിവ് വിശദീകരിച്ചു. യാനിവ് ഉടനടി അക്രമിയായ സഹപൈലറ്റിന്‍റെ കഴുത്തിൽ പിടിമുറുക്കി കോക്ക്പിറ്റിനു പുറത്തേക്കു വലിച്ചിഴച്ചു.

അക്രമിയെ പുറത്താക്കിയ ശേഷം താഴേക്കു പതിക്കുകയായിരുന്ന വിമാനത്തിന്‍റെ കൺട്രോൾ സ്റ്റിക്കിൽ യാനിവ് പിടിമുറുക്കി ശക്തിയായി പിന്നോട്ടുവലിച്ചു. അപകടകരമായ രീതിയിൽ വിമാനം നിലംപതിക്കുന്നത് തടയാൻ ഇതു സഹായിച്ചു. തുടർന്ന്, യാത്രക്കാരനായി ഉണ്ടായിരുന്ന മറ്റൊരു പൈലറ്റ് കോക്ക്പിറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.

താൻ നാഷണൽ ജിയോഗ്രഫിക്കിലെ 'എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ' എന്ന ജനപ്രിയ ടിവി ഷോ പതിവായി കാണാറുണ്ടെന്നും അതു കണ്ടുള്ള പരിചയം വച്ചാണ് വിമാനത്തിന്‍റെ കൺട്രോൾ സ്റ്റിക്ക് പിന്നോട്ടുവലിച്ചതെന്നും യാനിവ് പറഞ്ഞു.

ടെൽ അവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ തിരിച്ചെത്തിയ യാനിവിനെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ആലിംഗനം ചെയ്തു സ്വീകരിച്ചു. പരിക്കേറ്റ പൈലറ്റിന്‍റെ രക്തം പുരണ്ട വസ്ത്രങ്ങളോടെയാണ് പ്ലംബറായ യാനിവ് നെതന്യാഹുവിനെ കണ്ടത്.
ഇത്രയും കൃത്യമായി നിങ്ങൾ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തത് എങ്ങനെയാണെന്ന് നെതന്യാഹു ചോദിച്ചപ്പോൾ, "ഞാൻ 'എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ' എന്ന ടിവി ഷോ പതിവായി കാണാറുണ്ട്" എന്നായിരുന്നു ചിരിച്ചുകൊണ്ട് യാനിവ് നൽകിയ മറുപടി.

ഹെ​ഡ്ഫോ​ൺ വ​യ​റു​ക​ൾ കൊ​ണ്ട് അ​ക്ര​മി​യെ കെ​ട്ടി​യി​ട്ടു

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്‌ടറാ​യ മ​ച്ചാ​ൻ ഷോ​ട്ട മൂ​സ​യേ​വ് എ​ന്ന യാ​ത്ര​ക്കാ​ര​നാണ് ഹെ​ഡ്ഫോ​ണിന്‍റെ വ​യ​റു​ക​ളും പ്ലാ​സ്റ്റി​ക് സി​പ്‌​ടൈ​ക​ളും ഉ​പ​യോ​ഗി​ച്ച് സഹ​പൈ​ല​റ്റി​ന്‍റെ കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട് അ​ക്ര​മി​യെ പൂ​ർ​ണ​മാ​യി കീ​ഴ​ട​ക്കിയത്. തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന് അ​ടി​യ​ന്ത​ര പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​സ്രാ​വം നി​ർ​ത്തു​ക​യും ചെ​യ്തു.

Latest News

Corehub Up